എങ്ങനെ ഉണ്ട് എന്റെ കൂട്ടുകാരന്‍ പട്ടി?. ഞാന്‍ ചിരിക്കുമ്പോള്‍ അവനും ചിരികും, അവന്‍ മോങ്ങുമ്പോള്‍ ഞാനും. ഹി ഹി ഹി ഹി ഹി...
ദേ ഒരു കാര്യം പറഞ്ഞേക്കാം. വടി ഉണ്ടേലും ശരി ഇല്ലങ്കിലും ശരി ഇനി വീട്ടുകാവല്‍ എന്നെ കൊണ്ടു പറ്റില്ല. എത്രകാലമായി, ഞാന്‍ പുരനിറഞ്ഞു നില്കയാണന്ന് എന്തങ്കിലും ഒരു വിചാരമുണ്ടോ ഇവിടെ ആര്‍ക്കങ്കിലും? ഇനി ആരയും നോക്കി ഇരിക്കാന്‍ ഞാനില്ല. എനിക്ക് ഒരു പെണ്ണിനെ കിട്ടുമോ എന്നു ഞാന്‍ ഒന്നു നോക്കട്ടെ...
ഇവന്‍ പറഞ്ഞതിലും കാര്യം ഉണ്ടല്ലോ..ഇവന്റെ ഗതി ഇതായാല്‍ പിന്നെ എന്റെ ഗതി എന്താകും? ശരി വാടാ..നമുക്ക് ഒരു കൈ നോക്കാം..
ദേ നോക്കടാ എങ്ങനെ ഉണ്ട്? കൊള്ളാം അല്ലേ? എനിക്ക് ഇഷ്ടമായി....നിനക്കോ?..
ഇവന്മാര്‍ എന്താ ഇവിടെ ചെയുന്നതു എന്നു അറിയണ്ടേ? ഈനാമ്പീച്ചിക്ക് മരപ്പട്ടികൂട്ട്...