Saturday 20 November 2010

ജിൻ‍ജു ഫോർട്ട്-സൗത്ത് കൊറിയ

കൊറിയയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിചേർത്ത ജിൻ‍ജു ഫോർട്ട്. ജപ്പാൻ കൊറിയയുടെ മറ്റെല്ലാഭാഗങ്ങളും ആക്രമിച്ചു കീഴ്പെടുത്തുമ്പോൾ ചെറുത്തുനിൽക്കാൻ കഴിയാതെ കൊറിയൻ ഭടന്മാർ ഒളിപോരാട്ടം നടത്താനായി തിരഞ്ഞെടുത്ത തന്ത്രപ്രധാനമായ കോട്ട. ജപ്പാൻ സൈനികർക്ക് ഏറ്റവും അധികം വെല്ലുവിളി നേരിടേണ്ടിവന്നത് ഇവിടയാണ്‌. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയർന്ന സ്ഥലത്ത് തീർത്ത ഈ കോട്ടയുടെ ഏതാണ്ട് മൂന്നുവശങ്ങൾ ചുറ്റി ഒഴുകുന്ന നാംഗെ റിവർ താണ്ടിയോ കുത്തായി ഉയർന്ന കോട്ടയിൽ നിന്നുകൊണ്ട് വെടിയുതിർക്കുന്ന കൊറിയൻ ഭടന്മാരെ കീഴ്പെടുത്തിയോ മാത്രമേ ജപ്പാൻ സൈന്യത്തിന്‌ കോട്ട പിടിച്ചടക്കാൻ കഴിയുമായിരുന്നുള്ളൂ. പത്തേമാരികളിൽ പുഴയിലൂടെ എത്തിയ ജപ്പാൻ സൈന്യത്തെ പുഴ തൊട്ടൊഴുകുന്ന കോട്ടയുടെ മൂന്നുവശങ്ങളിലും ചെങ്കുത്താനിൽക്കുന്ന പാറതുളച്ച് പീരങ്കി വച്ചു തുരത്തിയും കരയിലൂടെയെത്തുന്ന സൈന്യത്തെ ഒളിതാവളങ്ങളിലിരുന്ന് ആക്രമിച്ചും ജപ്പാൻ സൈന്യത്തിനെതിരേ കൊറിയൻ സൈന്യം അവസാന ശ്വാസം വരെ ഇഞ്ചോടിഞ്ച് പൊരുതി. അവസാനം പൊരുതി നിൽക്കാൻ കൊറിയൻ സൈന്യത്തിന്റെ പക്കൽ ആയുധങ്ങൾ ഇല്ലാതായപ്പോൾ ജപ്പാൻ സൈന്യം കോട്ട കീഴടക്കി. കൊറിയ മുഴുവൻ പിടിച്ചടക്കുമ്പോൾ കോട്ടയിലേക്ക് നീങ്ങി അഭയം തേടിയ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെ, ബലാൽസംഗം ചെയ്ത് കൊല്ലുകയും പതിനായിരക്കണക്കിന്‌ ജനങ്ങളെ ജീവനോടെ കുഴിച്ചുമൂടിയും, കൂട്ടകൊലചെയ്തും ജപ്പാൻ സൈന്യം തങ്ങളുടെ വിജയം ആഘോഷിച്ചു. രണ്ടായിരത്തി ഒൻപതിൽ ജപ്പാൻ പ്രസിഡന്റ്, ജപ്പാൻ സൈന്യം ബലാസംഗം ചെയ്ത ഇന്നും ജീവിച്ചിരിക്കുന്ന, കൊറിയൻ സ്ത്രീകളോട് മാപ്പുപറയും വരെ, എല്ലാ ആഴ്ചകളിലും അന്ന് ബലാൽസംഗത്തിനിരയായ സ്ത്രീകൾ കോട്ടയിൽ ഒത്തുകൂടി ജപ്പാൻ മാപ്പുപറയണമന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ജപ്പാൻ സൈന്യം കൊറിയൻ ജനതയോട് ചെയ്ത ക്രൂരത ഓർക്കുമ്പോൾ, ബ്രിട്ടീഷ് പട്ടാളം ഇന്ത്യൻ ജനതയോട് യാതൊരു വിധ ക്രൂരതയും കാട്ടിയിട്ടില്ല എന്ന് തോന്നും.

2009 സെപ്റ്റംബർ 15-ന്‌ വൈകിട്ട് കൊറിയൻ സമയം 8.30-ന്‌ നംഗേ റിവറിന്റെ കരയിൽ കോട്ടയുടെ എതിർ വശത്തുനിന്നും കാനോൺ EOS 1000D-ൽ എടുത്ത ചിത്രം. കോട്ടയുടെ റിഫ്ളക്ഷൻ നദിയിലെ വെള്ളത്തിൽ വ്യക്തമായി കാണാം.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! http://prrasanth.googlepages.com/

Monday 10 November 2008

പുഴയൊഴുകും വഴി

കേരവ്യക്ഷങ്ങള്‍ അരഞ്ഞാണം ചാര്‍ത്തുന്ന കായലോരങ്ങളൂം പുഴക്കരകളും എന്നും മലനാടിനു സ്വന്തം. വേമ്പനാട്ടുകായലിലെ ഓളപര‍പ്പിലൂടെയുള്ള കുമരകത്തേക്കുള്ള ഒരു ബോട്ടുയാത്രയില്‍ എടുത്ത ചിത്രം. ക്യാമറ കാനോണ്‍ പവര്‍ ഷോട്ട് A-701-IS

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

Thursday 6 November 2008

തേങ്ങാകുല

തേങ്ങയും, തേങ്ങാകുലകളും നമ്മുടെ ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ്. തേങ്ങയില്ലാത്ത ഏത് ചടങ്ങാണ് നമുക്കുള്ളത്. അതുപോലെ തന്നെ വിശേഷാവസരങ്ങളില്‍ കമാനങ്ങള്‍ അലങ്കരിക്കുന്നതിനും തേങ്ങാകുലകള്‍ക്ക് ഒരു വലിയ പ്രാധാന്യമുണ്ട്. പാലക്കാട് കാഞ്ചികോട് നിറയെ തേങ്ങാകുലകളുമായ് നില്‍ക്കുന്ന ടിxഡി ഇനത്തില്‍ പെട്ട തെങ്ങില്‍ വിളവ് കാത്ത്കിടക്കുന്ന തേങ്ങാകുലകള്‍ എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

നാലുകെട്ടുപുര

തനത് കേരളീയ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിക്കുന്ന, നാലുവശങ്ങളും നടുവില്‍ ഒരു മുറ്റവുമുള്ള ഭവനമാണ് നാലുകെട്ട്. വീടിനു നടുവിലുള്ള മുറ്റത്തെ 'നടുമുറ്റം' എന്നും, നടുമുറ്റത്തിനു ചുറ്റുമുള്ള നാലു കെട്ടുകളെ തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയും വിളിക്കുന്നു. കോട്ടയത്ത്, കോടിമതയിലുള്ള ഹോട്ടല്‍ വിന്‍സര്‍ കാസിലില്‍ പ്രത്യേകം പണിതീര്‍ത്തിരിക്കുന്ന അഴിയുടെ തീരത്തുള്ള നാലുകെട്ടുപുര എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ. 2008-Sept-22-ന് ഹോട്ടല്‍ വിന്‍സര്‍ കാസ്റ്റില്‍ നിന്ന് കുമരകത്തേക്കുള്ള ഒരു ബോട്ടുയാത്രയില്‍ എടുത്ത ചിത്രം.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

Wednesday 5 November 2008

തെങ്ങ് കേരളത്തിന്റെ കല്പവൃക്ഷം

തെങ്ങ്, കേരളത്തിന്റെ കല്പവൃക്ഷം. കേരവൃക്ഷത്തിന്റെ നാട് എന്നര്‍ഥത്തില്‍ കേരളത്തിന് ആ പേരു ലഭിച്ചു എന്നും പറയപ്പെടുന്നു. ചെന്തെങ്ങ്, ഗൗളിപാത്രം, ടിXഡി, കല്പക, പതിനെട്ടാം പട്ട എന്നിങ്ങനെ തെങ്ങ് പലയിനം. പാലക്കാട് കാഞ്ചികോട് നിന്നും എടുത്ത നിറയെ തേങ്ങാകുലകളുമായ് നില്‍ക്കുന്ന ടിxഡി ഇനത്തില്‍ പെട്ട ഒരു തെങ്ങ് എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

Tuesday 4 November 2008

അസ്‌തമയം

വാതില്‍ പഴുതിലൂടെന്മുന്നില്‍ കുങ്കുമം
വാരി വിതറും ത്രിസന്ധ്യ പോകെ..

ഹംസധ്വനി രാഗത്തില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിലെ ആ ഗാനം പോലെ മധുരം അല്ലേ മാനത്ത് കുങ്കുമം വാരിവിതറുന്ന സായം സന്ധ്യ. പൈയ്തൊഴിയാത്ത മഴനൂലുകള്‍പോലെ എന്നും മനസ്സില്‍ കുളിര്‍കോരുന്ന ഒന്ന്.

2008 സെപ്‌റ്റംബര്‍ 22-ന് മകുമരകത്ത്, വേമ്പനാട് കായലിന്റെ തീരത്ത് കോട്ടയം ക്ലബ്ബില്‍ നിന്നും കണ്ടസൂര്യാസ്‌തമയം എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

Sunday 2 November 2008

ചായം തേച്ച സന്ധ്യ

2008 സെപ്‌റ്റംബര്‍ 22-ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നടത്തിയ ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ എനിക്ക് ഒരു ഇന്‍‌വൈറ്റഡ് ടോക്കുണ്ടായിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം, കോട്ടയത്ത് ഹോട്ടല്‍ വിന്‍സര്‍ കാസില്‍ വച്ചുള്ള ആ ടോക്കിനുശേഷം കുമരകത്ത്, വേമ്പനാട് കായലിന്റെ തീരത്ത് കോട്ടയം ക്ലബ്ബില്‍ ഒരു ഡിന്നര്‍. സായന്തനത്തിന്റെ കണ്ണിമയില്‍ കുങ്കുമം വാരിവിതറിയ ആ സന്ധ്യ എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-ലൂടെ.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk